അന്തിമ ഫലം വൈകുന്നു: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മഹാസഖ്യം, റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് സിപിഐ(എംഎൽ)

അന്തിമ ഫലം വൈകുന്നു: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മഹാസഖ്യം, റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് സിപിഐ(എംഎൽ)

ബീഹാറിൽ വോട്ടെണ്ണൽ ഫലം വൈകുന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷിനെതിരെ പരാതിയുമായി മഹാസഖ്യം രംഗത്ത്. 12 സീറ്റുകളിൽ അട്ടിമറി ശ്രമം നടക്കുന്നതായി മഹാസഖ്യം ആരോപിച്ചു. ആർ ജെ ഡിയാണ് അട്ടിമറി ശ്രമം നടക്കുന്നതായി ആരോപിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനായി ആർ ജെ ഡി നേതാക്കൾ എത്തി. മൂന്ന് സീറ്റുകളിൽ റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് സിപിഐ(എംഎൽ)ഉം രംഗത്തുവന്നിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഐഎംഎൽ പരാതി നൽകി. വോട്ടെടുപ്പ് സുതാര്യമല്ലെന്നാണ് പരാതി

കോൺഗ്രസും ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്. വിജയിച്ച സ്ഥാനാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസും പരാതി നൽകും. അതേസമയം അട്ടിമറി ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.

Share this story