ബിഹാറിൽ മഹാസഖ്യം മുന്നിൽ; ബിജെപി സഖ്യത്തിന് തുടക്കത്തിലെ തിരിച്ചടി

ബിഹാറിൽ മഹാസഖ്യം മുന്നിൽ; ബിജെപി സഖ്യത്തിന് തുടക്കത്തിലെ തിരിച്ചടി

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 120 സീറ്റുകളിലെ പ്രാഥമിക ഫലസൂചനകൾ പുറത്തുവരുമ്പോൾ തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യമാണ് മുന്നിൽ നിൽക്കുന്നത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുന്നത്

120 സീറ്റുകളിൽ 76 സീറ്റുകളിൽ മഹാസഖ്യം മുന്നിട്ട് നിൽക്കുന്നു. അതേസമയം എൻഡിഎ 44 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. പോസ്റ്റൽ വോട്ടുകളിലെ ട്രൻഡ് ഇവിഎമ്മിലും തുടരുകയാണെങ്കിൽ ബിഹാറിൽ മഹാസഖ്യം അധികാരത്തിലെത്തും

എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ മഹാസഖ്യത്തിനായിരുന്നു സാധ്യത കൽപ്പിച്ചിരുന്നത്. ഇതിനെ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന ഫലങ്ങളും.

Share this story