ചിരാഗ് പാസ്വാന്റെ പാർട്ടി ഏഴ് സീറ്റുകളിൽ മുന്നിൽ; എൽ ജെ പി കറുത്ത കുതിരയാകുമെന്ന് സൂചന

Share with your friends

ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ചിരാഗ് പാസ്വാന്റെ എൽ ജെ പി ഏഴ് സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. ബിജെപിയുമായി കൈകോർത്ത് ജെഡിയു മത്സരത്തിനിറങ്ങിയപ്പോൾ എൽ ജെ പി ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു

നിതീഷ് കുമാറിനെ ഒരിക്കലും അധികാരത്തിൽ തിരികെ എത്തിക്കില്ലെന്ന പ്രഖ്യാപനവുമായാണ് ചിരാഗ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചത്. അതേസമയം ബിജെപി സ്ഥാനാർഥികൾക്കെതിരെ ചിരാഗ് സ്ഥാനാർഥികളെ നിർത്തിയിരുന്നുമില്ല.

ബിജെപിയുടെ പിന്നിലുള്ള കളി ഇതിന് പിന്നിലുണ്ടെന്ന് നേരത്തെ ജെഡിയു ക്യാമ്പിൽ നിന്ന് ആരോപണം ഉയർന്നിരുന്നു. എൻഡിഎയിൽ തന്നെ ബിജെപിയാണ് സീറ്റ് നിലയിൽ മുന്നിട്ട് നിൽക്കുന്നത്. നിതീഷ് വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചിരാഗിനെ അമിത് ഷാ തന്നെ കളത്തിലിറക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇതേ നിലയിലാണ് പോകുന്നതെങ്കിൽ ബിഹാറിൽ ചിരാഗിന്റെ പാർട്ടി നിർണായകമായി മാറിയേക്കും

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-