ബീഹാറിൽ ജെഡിയുവിനെ വിഴുങ്ങി ബിജെപി; ഫലം എന്തായാലും രാഷ്ട്രീയ നഷ്ടം നിതീഷ് കുമാറിന് മാത്രം

ബീഹാറിൽ ജെഡിയുവിനെ വിഴുങ്ങി ബിജെപി; ഫലം എന്തായാലും രാഷ്ട്രീയ നഷ്ടം നിതീഷ് കുമാറിന് മാത്രം

ബീഹാറിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു കൊണ്ടിരിക്കെ എൻഡിഎ വീണ്ടും അധികാരത്തിലേക്കെന്ന് സൂചന. നിലവിലെ ഫലസൂചനകൾ പ്രകാരം എൻഡിഎ 123 സീറ്റുകളിലും മഹാസഖ്യം 106 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. മറ്റ് പാർട്ടികൾ 14 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു.

അതേസമയം അധികാരം ആർക്കായാലും നേട്ടമുണ്ടാക്കിയത് ബിജെപി മാത്രമാണ്. നിതീഷ് കുമാറിനെ മുന്നിൽ നിർത്തി ബിജെപി കളിച്ച രാഷ്ട്രീയ കളികളാണ് വിജയം കാണുന്നത്. അക്ഷരാർഥത്തിൽ നിതീഷ് കുമാറിന്റെ പാർട്ടിയെ ബിജെപി വിഴുങ്ങി എന്ന് തന്നെ പറയേണ്ടി വരും.

മുന്നണിക്ക് നേതൃത്വം നൽകിയിരുന്ന ജെഡിയുവിനേക്കാൾ കൂടുതൽ സീറ്റുകളുമായി ബിജെപി ഇപ്പോൾ ഏറെ മുന്നിലാണ്. ജെഡിയു 47 സീറ്റുകളിൽ മാത്രം മുന്നിട്ട് നിൽക്കുമ്പോൾ ബിജെപി 70 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. കഴിഞ്ഞ തവണത്തേക്കാൾ ബിജെപി വലിയ നേട്ടമാണ് ബീഹാറിലുണ്ടാക്കിയിരിക്കുന്നത്.

ഇതോടെ ബിഹാറിലെ പ്രാദേശിക രാഷ്ട്രീയ കളികൾക്കും അവസാനമാകുന്നുവെന്ന സൂചനകളാണ് കാണുന്നത്. ബിജെപി വരും വർഷങ്ങളിൽ ബിഹാറിനെ കൈപ്പിടിയിലൊതുക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കളും അണികളും.

നിതീഷ് കുമാറിനെ സംബന്ധിച്ച് വലിയ തിരിച്ചടി കൂടിയാണിത്. മഹാസഖ്യം ഒഴിവാക്കി ബിജെപിക്കൊപ്പം കൂട്ടുകൂടി സർക്കാർ രൂപീകരിച്ചെങ്കിലും ഇത്തവണ അധികാരം നിലനിർത്താൻ സാധിക്കുമെങ്കിലും നിതീഷിന്റെ പിടി മുന്നണിയിൽ ഇനി ദുർബലമായിരിക്കും.

Share this story