ബീഹാറിൽ നേട്ടമുണ്ടാക്കി ഇടതുപാർട്ടികൾ; 19 സീറ്റിൽ മുന്നിട്ട് നിൽക്കുന്നു

ബീഹാറിൽ നേട്ടമുണ്ടാക്കി ഇടതുപാർട്ടികൾ; 19 സീറ്റിൽ മുന്നിട്ട് നിൽക്കുന്നു

ബിഹാറിൽ വോട്ടെണ്ണൽ തുടരുമ്പോൾ ഇടതുപാർട്ടികൾ വൻ മുന്നേറ്റമാണുണ്ടാക്കിയത്. 29 ഇടങ്ങളിൽ മത്സരിച്ച ഇടതുപാർട്ടികൾ 19 സീറ്റിൽ മുന്നിട്ട് നിൽക്കുകയാണ്. അതേസമയം 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ആകട്ടെ 21 സീറ്റുകളിൽ മാത്രം മുന്നിട്ട് ദയനീയ പ്രകടനമാണ് കാഴ്ച വെക്കുന്നത്.

19 സീറ്റുകളിൽ മത്സരിച്ച സിപിഐഎംഎൽ 14 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്. സിപിഎം രണ്ട് സീറ്റിലും സിപിഐ മൂന്ന് സീറ്റിലും മുന്നിട്ട് നിൽക്കുന്നു. സിപിഎം നാല് സീറ്റിലും സിപഐ 6 സീറ്റിലുമാണ് മത്സരിച്ചത്.

മഹാസഖ്യത്തിന്റെ ഭാഗമായിട്ടാണ് ഇടതുപാർട്ടികളും കോൺഗ്രസും മത്സരിച്ചത്. കോൺഗ്രസിന്റെ ദയനീയ പ്രകടനമാണ് മഹാസഖ്യത്തിനും തിരിച്ചടിയായത്. 70 സീറ്റുകളിൽ ഏറെയും ആർ ജെ ഡി തന്നെ ഏറ്റെടുത്ത് മത്സരിക്കുകയായിരുന്നുവെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന വിലയിരുത്തലുകളും വന്നു തുടങ്ങിയിട്ടുണ്ട്‌

Share this story