മധ്യപ്രദേശിലും ബിജെപിയുടെ ടെൻഷൻ ഒഴിയുന്നു; 19 സീറ്റുകളിൽ മുന്നിൽ

മധ്യപ്രദേശിലും ബിജെപിയുടെ ടെൻഷൻ ഒഴിയുന്നു; 19 സീറ്റുകളിൽ മുന്നിൽ

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി 19 സീറ്റുകളിൽ മുന്നിൽ. കോൺഗ്രസ് ആറിടത്തും മുന്നിട്ട് നിൽക്കുകയാണ്. 28 സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമുണ്ടായിരുന്ന 25 അംഗങ്ങൾ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്

ബിജെപി സർക്കാരിന്റെ ഭാവി തന്നെ തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യക്കും ഉപതെരഞ്ഞെടുപ്പ് നിർണായകമാണ്. എട്ട് സീറ്റിലെങ്കിലും വിജയം നേടാനായാൽ ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിന് നിലനിൽക്കാം. അതേസമയം അധികാരത്തിൽ തിരികെ എത്താൻ കോൺഗ്രസിന് 21 സീറ്റെങ്കിലും വേണം.

Share this story