വനിതാപോലിസിനെ മര്‍ദ്ദിച്ചു: അര്‍ണാബിനെതിരേ കേസ്‌

വനിതാപോലിസിനെ മര്‍ദ്ദിച്ചു: അര്‍ണാബിനെതിരേ കേസ്‌

മുംബൈ: ആത്മഹത്യാപ്രേരണക്കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന റിപ്പബ്ലിക്ക്‌ ടിവി എഡിറ്റര്‍ ഇന്‍ ചീഫ്‌ അര്‍ണാബ്‌ ഗോസ്വാമിക്കെതിരേ മുംബൈ പോലിസ്‌ പുതിയ കേസ്‌ റജിസ്റ്റര്‍ ചെയ്‌തു. വനിതാപോലിസിനെ മര്‍ദ്ദിച്ചുവെന്നാണ്‌ എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്‌. ഐപിസി 353,504,506,34 വകുപ്പുകളനുസരിച്ച്‌ എന്‍എം ജോഷി മാര്‍ഗ്‌ പോലിസ്‌ സ്‌റ്റേഷനിലാണ്‌ കേസ്‌ റജിസ്‌റ്റര്‍ ചെയ്‌തത്‌.

അറസ്റ്റിനിടെ വനിതാപോലിസ്‌ ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്‌തതാണ്‌ അര്‍ണാബിനു വിനയായത്‌. സ്വന്തം വസതിയില്‍ നിന്നാണ്‌ നാലാംതിയതി രാവിലെ അദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്‌തത്‌. കീഴടങ്ങാന്‍ കൂട്ടാക്കാതെ പോലിസിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച അര്‍ണാബിനെ പിന്നീട്‌ ബലപ്രയോഗത്തിലൂടെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തു കൊണ്ടുപോയത്‌. പോലിസ്‌ മര്‍ദ്ദനത്തിന്‌ ഇരയായെന്ന അര്‍ണാബിന്റെ വാദം തള്ളിയ കോടതി നേരത്തേ ജാമ്യം നിഷേധിച്ചിരുന്നു.

രണ്ടു വര്‍ഷം മുമ്പ്‌ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വെ നായിക്ക്‌ എന്ന ഇന്റീരിയര്‍ ഡിസൈനറും അമ്മയും ആത്മഹത്യ ചെയ്‌ത കേസിലാണ്‌ അര്‍ണാബിന്റെ അറസ്റ്റ്‌. ഗോസ്വാമിയുടെ റിപ്പബ്ലിക്ക്‌ ടിവി നല്‍കാനുള്ള പണം നല്‍കാതിരിക്കുന്നതു കൊണ്ടാണ്‌ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ്‌ പരാതി. നായിക്കിന്റെ മകളുടെ പരാതിയിലാണ്‌ കേസിന്റെ തുടരന്വേഷണം.

Share this story