നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കുമെന്ന് എൻ ഡി എ; മുന്നണിയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി

നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കുമെന്ന് എൻ ഡി എ; മുന്നണിയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി

ബീഹാറിൽ കേവല ഭൂരിപക്ഷം നേടിയതോടെ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കുമെന്ന് ബിജെപി. 125 സീറ്റുകളിലാണ് എൻഡിഎ സഖ്യം വിജയിച്ചതായി അറിയിച്ചിരിക്കുന്നത്. ആർ ജെ ഡി-കോൺഗ്രസ്-ഇടതു പാർട്ടികലുടെ മഹാഗഡ്ബന്ധൻ സഖ്യം 110 സീറ്റുകളാണ് നേടിയത്.

എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം മഹാസഖ്യത്തിനാണ് സാധ്യത കൽപ്പിച്ചിരുന്നത്. എന്നാൽ അർധരാത്രി വരെ നീണ്ട വോട്ടെണ്ണല്ലിൽ കാര്യങ്ങൾ മാറി മറിയുകയായിരുന്നു. പലപ്പോഴും ഫലസൂചനകൾ മാറി വന്നു.

മുന്നണിയിൽ ജെഡിയുവിനെയും മറികടന്നുള്ള പ്രകടനമാണ് ബിജെപി കാഴ്ച വെച്ചത്. ജെഡിയു 43 സീറ്റിലൊതുങ്ങിയപ്പോൾ ബിജെപി 74 സീറ്റ് സ്വന്തമാക്കി. രാഷ്ട്രീയമായി ജെഡിയുവിന് തിരിച്ചടി നൽകുന്നതാണ് മത്സരഫലം. 2015ൽ 70 സീറ്റാണ് ജെഡിയു നേടിയിരുന്നത്

75 സീറ്റ് നേടിയ ആർ ജെ ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ 80 സീറ്റാണ് അവർക്കുണ്ടായിരുന്നത്. 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ് വെറും 19 സീറ്റുകളിലൊതുങ്ങി. അതേസമയം 29 ഇടത്ത് മത്സരിച്ച ഇടതുപാർട്ടികൾ 15 സീറ്റിൽ ജയിച്ചു. എൽ ജെ പി ഒരു സീറ്റ് പിടിച്ചു. ഒവൈസിയുടെ പാർട്ടി 5 സീറ്റ് നേടി

Share this story