കൊവിഡ് ബാധിതരുടെ എണ്ണം 86 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 44,281 പുതിയ കേസുകൾ

കൊവിഡ് ബാധിതരുടെ എണ്ണം 86 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 44,281 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 86 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,281 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 86,36,012 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്.

512 പേർ ഇന്നലെ മരിച്ചു. ആകെ കൊവിഡ് മരണം 1,27,571 ആയി ഉയർന്നു. ചികിത്സയിലിരിക്കുന്ന രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തിൽ താഴെയായത് ആശ്വാസകരമാണ്. നിലവിൽ 4,94,657 പേർ മാത്രമാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.

ചികിത്സയിലിരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസത്തേക്കാൾ 6557 പേർ കുറവുണ്ട്. ഇന്നലെ 50,326 പേർ രോഗമുക്തി നേടി. ഇതുവരെ 12 കോടിയിലേറെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 11.53 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു

മഹാരാഷ്ട്രയിലാണ് കൂടുതൽ ആക്ടീവ് കേസുകൾ ഉള്ളത്. 93,400 പേർ ചികിത്സയിൽ കഴിയുന്നു. കേരളത്തിൽ 78,812 ആക്ടീവ് കേസുകളുണ്ട്. 1742 പേരാണ് കേരളത്തിൽ ഇതിനോടകം മരിച്ചത്.

Share this story