രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി വിദഗ്ധ സമിതി റിപ്പോർട്ട്

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി വിദഗ്ധ സമിതി റിപ്പോർട്ട്

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന് റിപ്പോർട്ട്. ആർ ബി ഐ ഡെപ്യൂട്ടി ഗവർണർ അടങ്ങിയ വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിലയിരുത്തൽ. രണ്ടാം പാദത്തിൽ സമ്പദ് രംഗം 8.6 ശതമാനം ചുരുങ്ങിയെന്നാണ് വിലയിരുത്തൽ

തൊഴിൽ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചു. പണം ചെലവാക്കാൻ മടിക്കുന്നതിനാൽ കുടുംബ സമ്പാദ്യത്തിൽ ഇരട്ടിവർധനവുണ്ടായെന്നും സമിതി വിലയിരുത്തുന്നു. ഇന്ന് സാമ്പത്തിക പാക്കേജിന്റെ മൂന്നാം ഘട്ടം പ്രഖ്യാപിക്കാൻ സാധ്യതയേരെയാണ്. ഉച്ചയ്ക്ക് ധനമന്ത്രി നിർമലാ സീതാരാമൻ മാധ്യമങ്ങളെ കാണുന്നുണ്ട്

സാധാരണക്കാരിൽ നേരിട്ട് പണം നൽകുന്ന പദ്ധതി ബിഹാറിൽ സഹായകരമായി എന്ന് കേന്ദ്രം വിലയിരുത്തുന്നുണ്ട്. ഇതിന്റെ തുടർച്ചയായ നടപടികളും ധനമന്ത്രി പ്രഖ്യാപിച്ചേക്കും.

Share this story