24 മണിക്കൂറിനിടെ 44,684 പേർക്ക് കൂടി കൊവിഡ്; 520 മരണം

24 മണിക്കൂറിനിടെ 44,684 പേർക്ക് കൂടി കൊവിഡ്; 520 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,684 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 87,73,479 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്.

520 പേർ ഒരു ദിവസത്തിനിടെ മരിച്ചു. 1,29,188 പേരാണ് രാജ്യത്തെ ആകെ കൊവിഡ് മരണം. 4,80,719 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സജീവ രോഗികളുടെ എണ്ണത്തിൽ 3828 പേരുടെ കുറവുണ്ട്

നിലവിൽ ഡൽഹിയിലാണ് കൊവിഡ് കേസുകൾ രൂക്ഷമായി വർധിക്കുന്നത്. ഇന്നലെ 7802 പേർക്കാണ് ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചത്. 91 പേർ മരിച്ചു. വ്യാഴാഴ്ച 104 പേരും ഡൽഹിയിൽ മരിച്ചു

കഴിഞ്ഞ 13 ദിവസത്തിനിടെ 88,124 പേർക്ക് കൂടി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ശരാശരി 70 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

Share this story