യുപിയിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

യുപിയിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

ഉത്തർപ്രദേശിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. ബഹ്‌റൈച്ച് ജില്ലയിലെ ഖൈരി ദികോലി ഗ്രാമത്തിലാണ് സംഭവം. സുഹൈൽ എന്ന 23കാരനാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി. അമ്മാവന്റെ വീടിന് മുന്നിൽ സുഹൈൽ മൂത്രമൊഴിക്കുകയായിരുന്നു. ഇത് കണ്ട അയൽവാസികളായ രാം മൂരത്, ആത്മരാം, രാംപാൽ, സനേഹി, മഞ്ജീത് എന്നിവർ ചേർന്ന് സുഹൈലിനെ മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ സുഹൈലിന് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share this story