മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻ സി ബി അറസ്റ്റ് ചെയ്തു

മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻ സി ബി അറസ്റ്റ് ചെയ്തു

ബംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നർകോടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ എത്തിയാണ് എൻസിബി അറസ്റ്റ് ചെയ്തത്.

ഇഡി അന്വേഷിക്കുന്ന കള്ളപ്പണ കേസിന് പുറമെ മയക്കുമരുന്ന് കേസിലും ബിനീഷ് പ്രതിയാകുകയാണ്. ഓഗസ്റ്റിൽ എൻസിബി രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ബിനീഷിന്റെ സുഹൃത്ത് അനൂപ് മുഹമ്മദാണ് കേസിലെ രണ്ടാം പ്രതി. അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിന്റെ അറസ്റ്റ്

ബിനീഷിനെ എൻസിബി ഓഫീസിലേക്ക് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോകും. ബിനീഷും അനൂപും ലഹരി മരുന്ന് ഇടപാടുകൾ നടത്തിയതായാണ് എൻസിബിയുടെ കണ്ടെത്തൽ

Share this story