നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്; 24 മണിക്കൂറിനിടെ 29,164 പേർക്ക് കൊവിഡ്

നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്; 24 മണിക്കൂറിനിടെ 29,164 പേർക്ക് കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 29,164 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് മാസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന കണക്ക് മുപ്പതിനായിരത്തിൽ താഴെ എത്തുന്നത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 88,74,291 ആയി

449 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊവിഡ് മരണം 1,30,519 ആയി ഉയർന്നു. നിലവിൽ 4,53,401 പേരാണ് ചികിത്സയിൽ കഴിയുന്നത്. 82,90,371 പേർ രോഗമുക്തി നേടി. ഇന്നലെ മാത്രം 40,791 പേരാണ് രോഗമുക്തി നേടിയത്.

നവംബർ 16 വരെ 12.65 കോടി സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചതെന്ന് ഐസിഎംആർ അറിയിച്ചു. ഇന്നലെ മാത്രം 8.44 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു

Share this story