ലൗ ജിഹാദിനെതിരെ മധ്യപ്രദേശിൽ നിയമം വരുന്നു; അഞ്ച് വർഷം വരെ കഠിന തടവ് ശിക്ഷ

ലൗ ജിഹാദിനെതിരെ മധ്യപ്രദേശിൽ നിയമം വരുന്നു; അഞ്ച് വർഷം വരെ കഠിന തടവ് ശിക്ഷ

ലൗ ജിഹാദിനെതിരെ കർശന നിയമം കൊണ്ടുവരാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. ജാമ്യം ലഭിക്കാത്ത വകുപ്പ് ഉൾപ്പടെ ചുമത്തി അഞ്ച് വർഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായി ലൗ ജിഹാദ് മാറ്റുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു. വിവാഹം മാത്രം ലക്ഷ്യമാക്കി ഇത്തരം നടപടി മതപരിവർത്തനാമായി കണ്ട് ഇതിന് കാരണക്കാരനായ പ്രധാന ആളെയും അതിനൊപ്പം നിൽക്കുന്നവരെയും കേസിൽ പ്രതി ചേർക്കും.

വിവാഹത്തിനായാണ് മതം മാറുന്നതെങ്കിൽ ഒരുമാസം മുൻപ് ജില്ലാ കലക്ടർക്ക് അപേക്ഷ നൽകണം. അടുത്തതായി ചേരുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും നരോത്തം മിശ്ര പറഞ്ഞു. നിലവിൽ കർണാടകവും ഹരിയാനയും ഈ നിയമം കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്.

Share this story