കൊവിഡ് വാക്‌സിനുകൾ രാജ്യത്ത് ജനുവരിയോടെ ലഭ്യമായി തുടങ്ങും

കൊവിഡ് വാക്‌സിനുകൾ രാജ്യത്ത് ജനുവരിയോടെ ലഭ്യമായി തുടങ്ങും

ഇന്ത്യയിൽ കൊവിഡ് വാക്‌സിനുകൾ ജനുവരിയോടെ ലഭ്യമായി തുടങ്ങുമെന്നും ഫെബ്രുവരിയോടെ വിതരണം ആരംഭിക്കാനാകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ ഇന്ത്യയിൽ ക്ലിനിക്കൽ ട്രയൽ പൂർത്തിയായിരുന്നു. ബ്രിട്ടൻ അനുമതി നൽകിയാൽ ഇന്ത്യയും സമാന നടപടികളിലേക്ക് കടക്കും

ഡിസംബറോടെ രാജ്യത്ത് 10 കോടി ഡോസ് കൊവിഡ് വാക്‌സിൻ ഉത്പാദിപ്പിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. ഓക്‌സ്‌ഫോർഡിന്റെ കൊവി ഷീൽഡ് വാക്‌സിനാണ് സെറം ഉത്പാദിപ്പിക്കുന്നത്. അവസാനഘട്ട പരീക്ഷണങ്ങളുടെ ഫലം അനുകൂലമായാൽ ഉടൻ ഉപയോഗിക്കാനുള്ള അനുമതി ലഭിക്കുമെന്നാണ് സെറം അറിയിച്ചിരിക്കുന്നത്.

Share this story