കേന്ദ്രമന്ത്രിസഭാ പുന:സംഘടന ഉടനെ നടക്കും; ജ്യോതിരാദിത്യ സിന്ധ്യ മന്ത്രിസഭയിലേക്കെന്ന് സൂചന

കേന്ദ്രമന്ത്രിസഭാ പുന:സംഘടന ഉടനെ നടക്കും; ജ്യോതിരാദിത്യ സിന്ധ്യ മന്ത്രിസഭയിലേക്കെന്ന് സൂചന

കേന്ദ്രമന്ത്രിസഭാ പുന:സംഘടന ഉടൻ നടക്കുമെന്ന് സൂചന. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി തുടങ്ങിയവർ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് എത്തും

യുവാക്കൾക്ക് പ്രാതിനിധ്യം നൽകിയേക്കുമെന്നാണ് അറിയുന്നത്. കേരളത്തിൽ നിന്നുള്ള നേതാക്കളെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ട്. പി കെ കൃഷ്ണദാസാണ് പട്ടികയിൽ പ്രമുഖൻ.

അസമിൽ നിന്നും കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഹിമന്ദ ബിശ്വ ശർമയെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ബംഗാളിൽ നിന്ന് ലോക്കറ്റ് ചാറ്റർജി, രൂപ ഗാംഗുലി എന്നിവരെയും പരിഗണിക്കുന്നുണ്ട്. ഷാനവാസ് ഹുസൈൻ, മീനാക്ഷി ലേഖി, ജിവിഎൽ നരസിംഹ റാവു എന്നിവരും മന്ത്രിസ്ഥാനം കാത്തിരിക്കുകയാണ്

രാം വിലാസ് പാസ്വാൻ അന്തരിച്ച ഒഴിവിൽ ചിരാഗ് പാസ്വാനെ മന്ത്രിസഭയിലേക്ക് എടുത്തേക്കും. നിതീഷ് കുമാറിന്റെ ജെഡിയുവിനെ മന്ത്രിസഭയിൽ എത്തിക്കാനും ബിജെപി നോക്കുന്നുണ്ട്.

Share this story