കാശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു

കാശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. നാല് ഭീകരരെ സൈന്യം വധിച്ചു. നഗോത്രയിലെ ബാൻ ടോൾ പ്ലാസക്ക് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. ട്രക്കിൽ ശ്രീനഗറിലേക്ക് പോകുകയായിരുന്ന ഭീകരരുമായാണ് സൈന്യം ഏറ്റുമുട്ടിയത്.

ഏറ്റുമുട്ടലിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു. ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. ട്രക്ക് തടഞ്ഞതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടുനിന്നു. ഒരു സൈനികന് പരുക്കേറ്റിട്ടുണ്ട്.

Share this story