നാല് മാസത്തിനുള്ളിൽ കൊവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

നാല് മാസത്തിനുള്ളിൽ കൊവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

മൂന്നോ നാലോ മാസത്തിനുള്ളിൽ കൊവിഡ് വാക്‌സിൻ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. വാക്‌സിൻ വിതരണത്തിൽ 131 കോടി ജനങ്ങൾ തുല്യപരിഗണനയായിരിക്കും നൽകുക. ശാസ്ത്രീയമായ രീതിയിൽ മുൻഗണന ക്രമം നിശ്ചയിക്കുമെന്നും ഫിക്കിയുടെ വെബിനാറിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

അടുത്ത നാല് മാസത്തിനുള്ളിൽ കൊവിഡ് വാക്‌സിൻ എത്തുമെന്ന് ആത്മവിശ്വാസമുണ്ട്. ശാസ്ത്രീയ ഡാറ്റകളുടെ അടിസ്ഥാനത്തിൽ വാക്‌സിൻ വിതരണത്തിനുള്ള മുൻഗണന ക്രമം നിശ്ചയിക്കും. ആരോഗ്യപ്രവർത്തകർക്കും കൊവിഡ് പോരാളികൾക്കും പ്രഥമ പരിഗണന നൽകും.

തുടർന്ന് പ്രായമായവർക്കും ഗുരുതര രോഗമുള്ളവർക്കുമായിരിക്കും പരിഗണന. ഇതിനായുള്ള വിശദമായ പദ്ധതി തയാറാക്കുകയാണ്. 2021ൽ നമ്മുക്കെല്ലാവർക്കും മെച്ചപ്പെട്ട വർഷമായിരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.

Share this story