കർണാടകയിൽ ഗോവധ നിരോധനം ഉടൻ നടപ്പാക്കും; ബി.ജെ.പി നേതാവ്

കർണാടകയിൽ ഗോവധ നിരോധനം ഉടൻ നടപ്പാക്കും; ബി.ജെ.പി നേതാവ്

കർണാടകയിൽ ഗോവധ നിരോധനം ഉടൻ നടപ്പാക്കുമെന്ന് ബി.ജെ.പി. അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ പാസാക്കുമെന്നും ദേശീയ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ സി.ടി രവി വെള്ളിയാഴ്ച പറഞ്ഞു.

കര്‍ണാടക പ്രിവന്‍ഷന്‍ ഓഫ് സ്ലോട്ടര്‍ ആന്‍ഡ് പ്രിസര്‍വേഷന്‍ ഓഫ് കാറ്റില്‍ ബില്‍’ എന്ന നിയമം മന്ത്രിസഭയില്‍ പാസാക്കാനും വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കാനും മൃഗസംരക്ഷണ മന്ത്രി പ്രഭു ചവാനോട് ആവശ്യപ്പെട്ടെന്നും” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Share this story