ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാനൊരുങ്ങി യോഗി സർക്കാർ

ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാനൊരുങ്ങി യോഗി സർക്കാർ

ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാനൊരുങ്ങി യോഗി സർക്കാർ.വിവാഹത്തിനുവേണ്ടി മാത്രമുള്ള മതപരിവർത്തനം അസാധുവാണെന്നും അനുവദിക്കാൻ സാധിക്കില്ലെന്നും അലഹാബാദ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ ലൗ ജിഹാദിനെതിരെ കർശന നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചത്.

പ്രണയം നടിച്ചുള്ള നിർബന്ധിത മതപരിവർത്തനം നിർത്തലാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതര മതസ്ഥരായ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റുന്നതും ലൈംഗികമായി പീഡിപ്പിക്കുന്നതും സംസ്ഥാനത്ത് വർദ്ധിച്ചുവരുന്നത് മുന്നിൽ കണ്ടാണ് ഉത്തർപ്രദേശ് സർക്കാർ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്.

Share this story