ഗോ ബാക്ക് അമിത് ഷാ; തമിഴ്നാട്ടിൽ അമിത് ഷായ്ക്ക് നേരെ പ്ലക്കാർഡ് എറിഞ്ഞ വൃദ്ധൻ അറസ്റ്റിൽ
തമിഴ്നാട്ടിൽ സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാർഡ് എറിഞ്ഞ വൃദ്ധൻ അറസ്റ്റിൽ. വാഹനത്തിൽ നിന്നിറങ്ങി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു നടന്നു നീങ്ങവെയായിരുന്നു സംഭവം. ഗോ ബാക്ക് അമിത് ഷാ എന്ന പ്ലക്കാർഡാണ് 67കാരനായ ദുരൈരാജ് വലിച്ചെറിഞ്ഞത്.
ചെന്നൈ നഗരത്തിലെ ജി എസ് ടി റോഡിലാണ് സംഭവം. ബാരിക്കേഡുകൾക്ക് പിന്നിലാണ് ജനക്കൂട്ടം നിന്നിരുന്നത്. അതും മറികടന്നാണ് ദുരൈരാജ് പ്ലക്കാർഡ് എറിഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതിനാൽ പ്ലക്കാർഡ് അമിത് ഷായുടെ ദേഹത്ത് വീണില്ല. 2014ൽ ബിജെപി വാഗ്ദാനം ചെയ്ത 15 ലക്ഷം കിട്ടാത്തതിന്റെ പ്രതിഷേധമാണിതെന്ന് ദുരൈരാജ് പോലീസിനോട് പറഞ്ഞു.
#WATCH Union Home Minister and BJP leader Amit Shah greets BJP workers lined up outside the airport in Chennai pic.twitter.com/15WPgbsQlN
— ANI (@ANI) November 21, 2020
അതേസമയം ഇന്നലെ മുതലെ തമിഴ്നാട്ടിൽ ട്വിറ്ററിൽ ഗോ ബാക്ക് അമിത് ഷാ എന്ന ഹാഷ് ടാഗ് ട്രെൻഡിംഗാണ്. തമിഴ്നാട്ടിൽ സ്വാധീനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ സന്ദർശനം. വാഹനത്തിൽ നിന്നിറങ്ങിയുള്ള റോഡ് ഷോയും ഇതിന്റെ ഭാഗമാണ്.