അമിത് ഷാ ഇന്ന് ചെന്നൈയിലെത്തും; തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിരവധി മാറ്റങ്ങൾക്ക് സാധ്യത

Share with your friends

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചെന്നൈയിലെത്തും. തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ അമിത് ഷായുടെ സന്ദർശനത്തിന് പ്രാധാന്യമേറെയുണ്ട്. എഐഎഡിഎംകെയുടെ എതിർപ്പ് മറികടന്നും ബിജെപി നടത്തുന്ന വേൽയാത്ര സഖ്യത്തിൽ തന്നെ വിള്ളലുകൾ വീഴ്ത്തിയിരിക്കുകയാണ്. ഇത് പരിഹരിക്കുന്നതിനുള്ള ചർച്ചകളും അമിത് ഷാ നടത്തിയേക്കും

എംജിആർ സ്മാരകത്തിൽ അമിത് ഷാ പുഷ്പാർച്ച നടത്തും. സംസ്ഥാനത്തെ നിരവധി വികസന പദ്ധതികളും അമിത് ഷാ ഉദ്ഘാടനം ചെയ്യും. കരുണാനിധിയുടെ മകൻ അഴഗിരിയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. ഡിഎംകെയുമായി ഇടഞ്ഞുനിൽക്കുകയാണ് അഴഗിരി. പുതിയ പാർട്ടി രൂപീകരിച്ച് എൻഡിഎയുടെ ഭാഗമാകാനാണ് അഴഗിരിയുടെ നീക്കം

അമിത് ഷാ എത്തുന്നതിന് മുന്നോടിയായി അഴഗിരിയുടെ അടുത്ത അനുയായി ആയ കെ പി രാമലിംഗം ബിജെപിയിൽ ചേർന്നിരുന്നു. രജനികാന്തുമായുള്ള കൂടിക്കാഴ്ചക്കും അമിത് ഷാ ശ്രമിക്കുന്നുണ്ട്. വേൽയാത്ര അവസാനിക്കുന്ന ഡിസംബർ ആറിന് രജനികാന്തിനെ ബിജെപിയിൽ എത്തിച്ച് പ്രഖ്യാപനം നടത്താനാണ് നീക്കം. ആർഎസ്എസ് നേതാക്കളും ഇതുമായി ബന്ധപ്പെട്ട് രജനികാന്തുമായി ചർച്ച നടത്തുന്നുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-