ബിനീഷിനെ ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യും; ക്ലീൻ ചിറ്റില്ലെന്ന് എൻസിബി

ബിനീഷിനെ ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യും; ക്ലീൻ ചിറ്റില്ലെന്ന് എൻസിബി

ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ലീൻ ചിറ്റില്ലെന്ന് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. ആവശ്യമെങ്കിൽ ബിനീഷിനെ ഇനിയും ചോദ്യം ചെയ്യും. ബിനീഷ് ലഹരി ഉപയോഗിക്കുന്നതായി കണ്ടെന്ന മറ്റ് പ്രതികളുടെ മൊഴികൾ കേസിൽ നിർണായകമാകും

മയക്കുമരുന്ന് കേസിൽ എൻസിബി ബിനീഷിനെ നാല് ദിവസം ചോദ്യം ചെയ്തിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. ബിനീഷിന്റെ മൊഴി രേഖപ്പെടുത്തിയതായും എൻസിബി കോടതിയെ അറിയിച്ചിരുന്നു

Share this story