യുപിയിലെ പ്രയാഗ് രാജിൽ വിഷമദ്യ ദുരന്തം; ആറ് മരണം, 15 പേർ ഗുരുതരാവസ്ഥയിൽ

Share with your friends

യുപിയിലെ പ്രയാഗ് രാജിൽ വിഷമദ്യം കഴിച്ച് ആറ് പേർ മരിച്ചു. 15 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമില്യ ഗ്രാമത്തിലാണ് വിഷമദ്യ ദുരന്തമുണ്ടായത്.

അനധികൃതമായി നടത്തിയിരുന്ന മദ്യശാലയിൽ നിന്നും മദ്യം വാങ്ങി കഴിച്ചവരാണ് ദുരന്തത്തിന് ഇരകളായത്. സംഭവത്തെ തുടർന്ന് മദ്യശാല നടത്തിയിരുന്ന ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.

പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്ന് പ്രയാഗ് രാജ് ജില്ലാ മജിസ്‌ട്രേറ്റ് ഭാനു ചന്ദ്രഗോസ്വാമി പറഞ്ഞു. മദ്യത്തിന്റെ സാംപിൾ പരിശോധിക്കാൻ അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-