രാജ്യത്ത് 24 മണിക്കൂറിനിടെ 45,209 പേർക്ക് കൂടി കൊവിഡ്; 501 പേർ മരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 45,209 പേർക്ക് കൂടി കൊവിഡ്; 501 പേർ മരിച്ചു

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 91 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,209 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 90,95,807 ആയി ഉയർന്നു.

501 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 1,33,227 ആയി ഉയർന്നു. 43,493 പേർ 24 മണിക്കൂറിനിടെ രോഗമുക്തരായി. കൊവിഡിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം 85,21,617 ആയി ഉയർന്നു

രാജ്യത്ത് ഇതിനോടകം 13,17,33,134 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഇന്നലെ മാത്രം 10,75,326 സാമ്പിളുകളാണ് പരിശോധിച്ചത്.

Share this story