42 വർഷങ്ങൾക്ക് മുമ്പ് തമിഴ്‌നാട്ടിൽ നിന്ന് കാണാതായ രാമ ലക്ഷ്മണ സീതാ വിഗ്രഹങ്ങൾ കണ്ടെത്തി

42 വർഷങ്ങൾക്ക് മുമ്പ് തമിഴ്‌നാട്ടിൽ നിന്ന് കാണാതായ രാമ ലക്ഷ്മണ സീതാ വിഗ്രഹങ്ങൾ കണ്ടെത്തി

42 വർഷങ്ങൾക്ക് മുമ്പ് തമിഴ്‌നാട്ടിൽ നിന്ന് കാണാതായ മൂന്ന് വിഗ്രഹങ്ങൾ കണ്ടെത്തി. നാഗപട്ടണം ജില്ലയിലെ അനന്തമംഗലം രാജഗോപാലസ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ വിഗ്രഹങ്ങളാണ് ലണ്ടനിൽ നിന്ന് കണ്ടെത്തിയത്. ഇവ മൂന്നും ചെന്നൈയിൽ തിരികെ എത്തിച്ചതായി അധികൃതർ വ്യക്തമാക്കി

1978ലാണ് നാല് വെങ്കല വിഗ്രഹങ്ങൾ മോഷ്ടിക്കപ്പെട്ടത്. രാമന്റെയും, സീതയുടെയും, ലക്ഷ്മണന്റെയും, ഹനുമാന്റെയും വിഗ്രഹങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ഇതിൽ ഹനുമാന്റെ ഒഴികെ മറ്റ് മൂന്നെണ്ണമാണ് തിരികെ ലഭിച്ചത്. അന്താരാഷ്ട്ര വിപണിയിൽ പുരാതന വസ്തുക്കളുടെ വ്യാപാരം നിയന്ത്രിക്കുന്ന സിംഗപൂർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വിഗ്രഹങ്ങളെ സംബന്ധിച്ച വിവരങ്ങൾ നൽകിയത്.

Share this story