വിജയ്‌യുടെ പേരിൽ രാഷ്ട്രീയപാർട്ടിയുണ്ടാക്കാനുള്ള നീക്കത്തിൽ നിന്ന് ചന്ദ്രശേഖർ പിൻമാറി

വിജയ്‌യുടെ പേരിൽ രാഷ്ട്രീയപാർട്ടിയുണ്ടാക്കാനുള്ള നീക്കത്തിൽ നിന്ന് ചന്ദ്രശേഖർ പിൻമാറി

നടൻ വിജയ്‌യുടെ പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കത്തിൽ നിന്നും പിതാവ് ചന്ദ്രശേഖർ പിൻമാറി. പാർട്ടി രജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷ പിൻവലിക്കുന്നതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ചന്ദ്രശേഖർ കത്തയച്ചു. വിജയ് കടുത്ത എതിർപ്പ് വ്യക്തമാക്കിയതോടെയാണ് തീരുമാനം

വിജയ്‌യുടെ ഫാൻസ് അസോസിയേഷനായ വിജയ് മക്കൾ ഇയക്കത്തിന്റെ പേരിലാണ് രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ ചന്ദ്രശേഖർ ഒരുങ്ങിയത്. എന്നാൽ തനിക്ക് ഈ നീക്കവുമായി ബന്ധമില്ലെന്നും പാർട്ടിയിൽ ചേർന്ന് പ്രവർത്തകരുതെന്നും ആരാധകരോടായി വിജയ് അറിയിച്ചിരുന്നു.

പിന്നാലെ മധുര, കാഞ്ചിപുരം, തിരുച്ചിറപ്പള്ളി ഉൾപ്പെടെ ഭൂരിഭാഗം ഫാൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിമാരെയും മാറ്റി. രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ പ്രവർത്തിച്ചാൽ നടപടിയുണ്ടാകുമെന്നും സന്നദ്ധ സേവനവുമായി പോയാൽ മതിയെന്നുമാണ് വിജയ് നൽകിയ നിർദേശം

Share this story