പൊതുജനാഭിപ്രായങ്ങളെ മാനിക്കുന്ന മുഖ്യമന്ത്രിമാർ ഇപ്പോഴുമുണ്ടെന്നതിൽ സന്തോഷം; പിണറായിയെ ടാഗ് ചെയ്ത് പ്രശാന്ത് ഭൂഷൺ

പൊതുജനാഭിപ്രായങ്ങളെ മാനിക്കുന്ന മുഖ്യമന്ത്രിമാർ ഇപ്പോഴുമുണ്ടെന്നതിൽ സന്തോഷം; പിണറായിയെ ടാഗ് ചെയ്ത് പ്രശാന്ത് ഭൂഷൺ

പോലീസ് നിയമത്തിലെ ഭേദഗതി നടപ്പാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ സന്തോഷം രേഖപ്പെടുത്തി പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് ഭേദഗതി സർക്കാർ വേണ്ടെന്ന് വെച്ചത്. നേരത്തെ നിയമ ഭേദഗതിക്കെതിരെ പ്രശാന്ത് ഭൂഷൺ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു

സ്വതന്ത്രമായ പൊതുജന അഭിപ്രായങ്ങളെ മാനിക്കുന്ന മുഖ്യമന്ത്രിമാർ ഇപ്പോഴുമുണ്ടെന്ന് അറിയുന്നതിൽ ആശ്വാസമുണ്ടെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു. വാർത്തയിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്

Share this story