വീണ്ടും ഡിജിറ്റൽ സ്‌ട്രൈക്ക്; ആലി എക്‌സ്പ്രസ് ഉൾപ്പെടെ 43 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്രം നിരോധിച്ചു

വീണ്ടും ഡിജിറ്റൽ സ്‌ട്രൈക്ക്; ആലി എക്‌സ്പ്രസ് ഉൾപ്പെടെ 43 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്രം നിരോധിച്ചു

43 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്രസർക്കാർ രാജ്യത്ത് നിരോധിച്ചു. ആലി എക്‌സ്പ്രസ്, വീഡേറ്റ്, സ്‌നാക് വീഡിയോ, തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചത്. ജൂൺ 28ന് 59 ആപ്പുകൾ കൂടി ഇന്ത്യ നിരോധിച്ചിരുന്നു

സ്വകാര്യത, ദേശീയ സുരക്ഷാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ടാണ് നടപടി. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. ഇതോടെ ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം 220 ആയി

ആലിബാബ വർക്ക് ബെഞ്ച്, ആലിപേ ക്യാഷൻ, കാം കാർഡ്, മാംഗോ ടിവി, അഡോർ ആപ്, ക്യാഷർ വാലറ്റ് എന്നീ ആപ്പുകളും ഇന്ന് നിരോധിച്ചവയിൽ പെടുന്നു. ടിക് ടോക്, പബ്ജി ഉൾപ്പെടെയുള്ള ഭീമൻ ആപ്പുകൾ നേരത്തെ നിരോധിച്ചവയിൽ പെടുന്നു.

Share this story