സഖ്യത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ 30 സീറ്റിൽ മത്സരിക്കും; തമിഴ്‌നാട്ടിൽ ഡിഎംകെക്ക് മുന്നറിയിപ്പുമായി ഒവൈസി

സഖ്യത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ 30 സീറ്റിൽ മത്സരിക്കും; തമിഴ്‌നാട്ടിൽ ഡിഎംകെക്ക് മുന്നറിയിപ്പുമായി ഒവൈസി

സഖ്യത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സീറ്റിൽ എഐഎംഐഎം മത്സരിക്കുമെന്ന് അസദുദ്ദീൻ ഒവൈസി. സഖ്യത്തിൽ ചേർക്കണമെന്ന് ഡിഎംകെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈ മുരുകനുമായി പലവട്ടം ഇക്കാര്യം ചർച്ച ചെയ്തിരുന്നു. എന്നാൽ അവർ നിലപാട് വ്യക്തമാക്കിയില്ലെന്ന് എഐഎംഐഎം തമിഴ്‌നാട് പ്രസിഡന്റ് വക്കീൽ അഹമ്മദ് പറഞ്ഞു

ഒവൈസിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഡിഎംകെ സഖ്യത്തിൽ മത്സരിക്കാനാണ് തങ്ങളുടെ താത്പര്യം. എന്നാൽ സഖ്യത്തിൽ ചേർക്കുന്നില്ലെങ്കിൽ സ്വന്തം നിലയ്ക്ക് മത്സരിക്കും.

തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും തങ്ങൾക്ക് സാന്നിധ്യമുണ്ട്. മുസ്ലീം സമുദായത്തിലെ ചെറുപ്പക്കാർ തങ്ങൾക്കൊപ്പമാണ്. ഡിഎംകെ സഖ്യത്തിൽ അഞ്ച് സീറ്റാണ് ആവശ്യപ്പെടുന്നത്. ബിജെപിയുടെ അജണ്ടയാണ് തങ്ങൾ നടപ്പാക്കുന്നതെന്ന ആരോപണം തെറ്റാണ്. കോൺഗ്രസ് നടത്തുന്ന ദുഷ്പ്രചാരണമാണിതെന്നും അഹമ്മദ് പറഞ്ഞു.

Share this story