ജീവിതം മുഴുവൻ പാർട്ടിക്ക് സമർപ്പിച്ച സഹപ്രവർത്തകനെ നഷ്ടപ്പെട്ടെന്ന് സോണിയ; അഹമ്മദ് പട്ടേലിന്റെ മരണത്തിൽ അനുശോചിച്ച് നേതാക്കൾ

ജീവിതം മുഴുവൻ പാർട്ടിക്ക് സമർപ്പിച്ച സഹപ്രവർത്തകനെ നഷ്ടപ്പെട്ടെന്ന് സോണിയ; അഹമ്മദ് പട്ടേലിന്റെ മരണത്തിൽ അനുശോചിച്ച് നേതാക്കൾ

മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് നേതാക്കൾ. പാർട്ടിക്ക് വേണ്ടി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച ഒരു സഹപ്രവർത്തകനെ നഷ്ടപ്പെട്ടുവെന്ന് സോണിയ ഗാന്ധി പറഞ്ഞു

അദ്ദേഹത്തിന്റെ വിശ്വസ്തതയും ജോലിയോടുള്ള പ്രതിബദ്ധതയും സഹായത്തിനായി എപ്പോഴും ഉണ്ടായിരുന്നതും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്ന ഗുണങ്ങളായിരുന്നുവെന്നും സോണിയ അനുശോചന സന്ദേശത്തിൽ പറഞ്ഞു

കോൺഗ്രസ് പാർട്ടിയുടെ നെടുംതൂണായിരുന്നു അഹമ്മദ് പട്ടേലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അദ്ദേഹം കോൺഗ്രസിൽ ജീവിക്കുകയും ശ്വസിക്കുകയും ചെയ്തു. പാർട്ടി ഏറ്റവും പ്രയാസമേറിയ സമയങ്ങളിലൂടെ കടന്നുപോകുമ്പോഴും പാർട്ടിക്കൊപ്പം നിന്നുവെന്ന് രാഹുൽ പറഞ്ഞു

അഹമ്മദ് പട്ടേലിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നതായി പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. പ്രത്യേകിച്ച് മുംതാസിനോടും ഫൈസലിനോടും. പാർട്ടിയോടുള്ള നിങ്ങളുടെ അച്ഛന്റെ പ്രതിബദ്ധതയും സേവനവും അളക്കാനാകാത്തതാണ്. അദ്ദേഹത്തിന്റെ അഭാവം വളരെയധികം അനുഭവപ്പെടുമെന്നും പ്രിയങ്ക പറഞ്ഞു

Share this story