നിവാർ ശക്തിയോടെ കരയിലേക്ക്; തമിഴ്‌നാട്ടിൽ അതിശക്തമായ മഴ; ചെന്നൈയിൽ വെള്ളപ്പൊക്കം

നിവാർ ശക്തിയോടെ കരയിലേക്ക്; തമിഴ്‌നാട്ടിൽ അതിശക്തമായ മഴ; ചെന്നൈയിൽ വെള്ളപ്പൊക്കം

നിവാർ ചുഴലിക്കാറ്റ് കരയിലേക്ക് കൂടുതൽ അടുക്കുന്നതോടെ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിൽ മഴ അതിശക്തമായി. തീരപ്രദേശത്ത് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലധികം കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ജാഗ്രത കണക്കിലെടുത്ത് തമിഴ്‌നാട്ടിലെ 13 ജില്ലകളിൽ നാളെയും പൊതു അവധി പ്രഖ്യാപിച്ചു

തമിഴ്‌നാട്ടിൽ പൊതുഗതാഗതം സ്തംഭിച്ച നിലയിലാണ്. ചെന്നൈ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ചെന്നൈയിൽ നിന്നുള്ള 27 ട്രെയിനുകൾ റദ്ദാക്കി. എറണാകുളം-കാരയ്ക്കൽ ട്രെയിൻ ട്രിച്ചിയിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം-ചെന്നൈ മെയിൽ, ആലപ്പുഴ-ചെന്നൈ എക്‌സ്പ്രസുകൾ ഈറോഡ് സർവീസ് അവസാനിപ്പിക്കും

ഇന്ന് വൈകുന്നേരത്തോടെ തമിഴ്‌നാട്ടിൽ മഴ ശക്തമാകുമെന്നാണ് റിപ്പോർട്ടുകൾ. നിവാർ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ വിവിധ ടീമുകൾ ചെന്നൈയിൽ ക്യാമ്പ് ചെയ്യുകയാണ്.

കനത്ത മഴയിൽ ചെന്നൈ ചെമ്പരപ്പാക്കം തടാകം നിറഞ്ഞു. ഏഴ് ഷട്ടറുകൾ തുറന്ന് വെള്ളം അഡയാറിലേക്ക് ഒഴുക്കുകയാണ്. 2015ന് സമാനമായ വെള്ളപ്പൊക്കം നഗരത്തെ വിഴുങ്ങുമോയെന്ന ഭീതിയിലാണ് പ്രദേശവാസികൾ.

Share this story