തമിഴ്‌നാട് തൂത്തുക്കൂടിയിൽ ശ്രീലങ്കൻ ബോട്ടിൽ നിന്നും കോടികളുടെ മയക്കുമരുന്നും ആയുധങ്ങളും പിടികൂടി

തമിഴ്‌നാട് തൂത്തുക്കൂടിയിൽ ശ്രീലങ്കൻ ബോട്ടിൽ നിന്നും കോടികളുടെ മയക്കുമരുന്നും ആയുധങ്ങളും പിടികൂടി

തമിഴ്‌നാട് തൂത്തുക്കുടി തീരത്തിന് സമീപം ആയുധങ്ങളും മയക്കുമരുന്നുകളുമായി എത്തിയ ശ്രീലങ്കൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി. 100 കിലോ ഹെറോയിൻ, 20 പെട്ടികളിലായി സൂക്ഷിച്ച സിന്തറ്റിക് മയക്കുമരുന്ന്, അഞ്ച് തോക്കുകൾ, സാറ്റലൈറ്റ് ഫോൺ എന്നിവ ബോട്ടിൽ നിന്ന് പിടിച്ചെടുത്തു.

ആറ് ശ്രീലങ്കൻ സ്വദേശികളെ കസ്റ്റഡിയിലെടുത്തു. പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് മയക്കുമരുന്നുമായി പോയ ഷെനായ ദുവ എന്ന ശ്രീലങ്കൻ ബോട്ടാണ് പിടിയിലായത്. കോസ്റ്റ് ഗാർഡിന്റെ വൈഭവ് കപ്പലാണ് ബോട്ട് തടഞ്ഞതു പരിശോധന നടത്തിയതും

സംഭവത്തിൽ എൻ സി ബി അടക്കമുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. ബോട്ട് തൂത്തുക്കുടി തീരത്ത് അടുപ്പിച്ച് ഇവരെ ചോദ്യം ചെയ്യാനാണ് തീരുമാനം

Share this story