കർഷകരുടെ ദില്ലി ചലോ മാർച്ച് തടഞ്ഞ് പോലീസ്; അംബാലയിൽ ജലപീരങ്കി പ്രയോഗിച്ചു

കർഷകരുടെ ദില്ലി ചലോ മാർച്ച് തടഞ്ഞ് പോലീസ്; അംബാലയിൽ ജലപീരങ്കി പ്രയോഗിച്ചു

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ കർഷക സംഘടനകൾ നടത്തുന്ന ദില്ലി ചലോ മാർച്ചിന് നേരെ പോലീസ് നടപടി. ഹരിയാനയിലെ അംബാലയിലും നൈനിറ്റാൾ-ഡൽഹി റോഡിലും റാലിയായി എത്തിയ കർഷകരെ പോലീസ് തടഞ്ഞു.

പഞ്ചാബിൽ നിന്നെത്തിയ കർഷകർക്ക് നേരെ അംബാലയിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഹരിയാന-യുപി അതിർത്തിയിൽ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി. അംബാലയിൽ കർഷകർ പോലീസ് ബാരിക്കേഡുകൾ പുഴയിൽ വലിച്ചെറിഞ്ഞു.

അതിർത്തി മണ്ണിട്ട് അടച്ച് കർഷകരെ ഫരീദാബാദ് അടക്കം അഞ്ച് ദേശീയപാതകളിൽ തടയാനാണ് പോലീസിന്റെ നീക്കം. പഞ്ചാബ്, കർണാടക, ഹരിയാന, രാജസ്ഥാൻ, കേരളം, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി നൂറുകണക്കിന് കർഷകരാണ് പ്രതിഷേധവുമായി ഡൽഹി അതിർത്തിയിൽ എത്തിയിരിക്കുന്നത്.

ഹരിയാന അതിർത്തിയിലൂടെ ഡൽഹിയിലേക്ക് പ്രവേശിച്ച് വൻ റാലി നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം. 200 കർഷക യൂനിയനുകൾ സംയുക്തമായാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Share this story