സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ ബലം പ്രയോഗിക്കുന്നു; വിമർശനവുമായി കെജ്രിവാൾ

സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ ബലം പ്രയോഗിക്കുന്നു; വിമർശനവുമായി കെജ്രിവാൾ

കർഷക സംഘടനകളുടെ ദില്ലി ചലോ മാർച്ചിനെതിരായ പോലീസ് നടപടിയെ വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകരെ തടയുന്ന നടപടി തെറ്റാണെന്ന് കെജ്രിവാൾ പറഞ്ഞു.

കേന്ദ്രം അവതരിപ്പിച്ച മൂന്ന് കർഷക ബില്ലുകളും കർഷക വിരുദ്ധമാണ്. അവ പിൻവലിക്കുന്നതിന് പകരം സമാധാനപരമായി സമരം ചെയ്യുന്നവരെ തടയുകയാണ്. അവർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുന്നു. ഇത് തെറ്റാണ്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാ അവകാശമാണ് നിഷേധിക്കുന്നതെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു

നൈനിറ്റാൾ-ഡൽഹി റോഡിലെത്തിയ കർഷകർക്ക് നേരെയും പഞ്ചാബിൽ നിന്നെത്തിയ കർഷകർക്ക് നേരെ അംബാലയിലുമാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. പലയിടങ്ങളിലും പോലീസും കർഷകരും തമ്മിൽ സംഘർഷവുമുടലെടുത്തു.

Share this story