കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തരുതെന്ന് കേന്ദ്രം; പുതിയ മാർഗനിർദേശം

കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തരുതെന്ന് കേന്ദ്രം; പുതിയ മാർഗനിർദേശം

കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന ആഭ്യൂഹങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്കോ കേന്ദ്രഭരണപ്രദേശങ്ങൾക്കോ കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്താൻ പാടില്ലെന്ന് മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു

രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നതിന് അനുവാദമുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തി രാത്രികാലങ്ങളിൽ കർഫ്യൂ പോലെ പ്രാദേശികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. എന്നാൽ സംസ്ഥാനത്തിനകത്തോ പുറത്തോ ഉള്ള ആളുകളുടെയും ചരക്കുകളുടെയും നീക്കത്തെ തടസ്സപ്പെടുത്തരുത്.

ഡിസംബർ ഒന്ന് മുതൽ പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരും. ഡിസംബർ 31 വരെയാണ് പ്രാബല്യം. ഓണം, ദസറ, ദീപാവലി ആഘോഷങ്ങളെ തുടർന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിച്ചിരുന്നു.

Share this story