കേന്ദ്രനയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് ആരംഭിച്ചു

കേന്ദ്രനയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് ആരംഭിച്ചു

കേന്ദ്രസർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകൾ നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിന് തുടക്കം. ബിഎംഎസ് ഒഴികെയുള്ള പത്ത് തൊഴിലാളി സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.

കേരളത്തിലും പശ്ചിമബംഗാളിലും പണിമുടക്ക് ഹർത്താലായി മാറി. കേന്ദ്രസംസ്ഥാന ജീവനക്കാർ അടക്കം 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാകുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. ബാങ്ക് ജീവനക്കാരും റെയിൽവേ, ഖനി തൊഴിലാളികളും പണിമുടക്കൽ പങ്കെടുക്കുന്നുണ്ട്

സംസ്ഥാനത്തും സർക്കാർ ഓഫീസുകൾ ഇന്ന് പ്രവർത്തിക്കാനിടയില്ല. പൊതുഗതാഗതവും ഓട്ടോ ടാക്‌സിയും ഓടുന്നില്ല. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. റെയിൽവേയുടെ പ്രവർത്തനത്തെ ബാധിക്കാതെയാണ് തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നത്.

Share this story