ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വാദം വീണ്ടുമുന്നയിച്ച് പ്രധാനമന്ത്രി; ഗൗരവമായ ചർച്ച നടക്കണം

Share with your friends

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വാദം വീണ്ടുമുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ സമയത്തും രാജ്യത്ത് എവിടെയെങ്കിലും തെരഞ്ഞെടുപ്പ് നടക്കുക എന്നതിൽ നിന്ന് മാറി ഒരു തെരഞ്ഞെടുപ്പ് എന്ന രീതിയിലേക്ക് എത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു

ഇക്കാര്യത്തിൽ ഗൗരവമായ ചർച്ചകൾ നടക്കണം. നിലവിൽ രാജ്യത്ത് എല്ലാ മാസവും ഏതെങ്കിലും സ്ഥലത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന രീതിയാണുള്ളത്. അതിൽ മാറ്റം അനിവാര്യമാണ്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടിക മതിയെന്നും പ്രിസൈഡിംഗ് ഓഫീസർമാരുടെ ദേശീയ സമ്മേളനത്തിൽ മോദി ആവശ്യപ്പെട്ടു

ബിജെപിയുടെ രാഷ്ട്രീയ അജണ്ടകളിൽ ഒന്നാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വാദം. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പും ബിജെപി ഇക്കാര്യത്തിൽ ചർച്ച ഉയർത്തി കൊണ്ടുവന്നിരുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!