യുപിയിൽ ആറ് മാസത്തേക്ക് സമരങ്ങൾക്ക് നിരോധനം; ലക്‌നൗവിൽ നിരോധനാജ്ഞ

യുപിയിൽ ആറ് മാസത്തേക്ക് സമരങ്ങൾക്ക് നിരോധനം; ലക്‌നൗവിൽ നിരോധനാജ്ഞ

ഉത്തർപ്രദേശിൽ വരുന്ന ആറ് മാസത്തേക്ക് യോഗി ആദിത്യനാഥ് സർക്കാർ സമരങ്ങൾക്ക് വിലക്കേർപ്പെടുത്തി. വിവിധ വകുപ്പുകളിലും കോർപറേഷനുകളിലും സമരങ്ങൾ തടഞ്ഞ് എസ്മ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.

ലക്‌നൗവിൽ ഡിസംബർ ഒന്ന് വരെ സർക്കാർ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. മുൻകരുതലുകൾ സ്വീകരിച്ചിട്ടും ലക്‌നൗവിൽ കൊവിഡ് കേസുകൾ ദിനംപ്രതി ഉയരുന്നത് കണക്കിലെടുത്താണ് തീരുമാനം.

നവംബർ 26ലെ ദേശീയ പണിമുടക്കിന് സർക്കാർ ജീവനക്കാരുടെ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എസ്മ പ്രയോഗിക്കാൻ യോഗി ആദിത്യനാഥ് തീരുമാനിച്ചത്. എസ്മ ലംഘിച്ച് സമരത്തിന് ആഹ്വാനം ചെയ്താൽ ഒരു വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ

Share this story