ഡൽഹി ഇന്നും കലുഷിതം; പൊലീസിന് നേരെ കല്ലേറ്, ബാരിക്കേഡുകൾ തകർക്കാൻ ശ്രമം: കർഷകർക്ക് നേരെ ലാത്തിച്ചാർജ്

ഡൽഹി ഇന്നും കലുഷിതം; പൊലീസിന് നേരെ കല്ലേറ്, ബാരിക്കേഡുകൾ തകർക്കാൻ ശ്രമം: കർഷകർക്ക് നേരെ ലാത്തിച്ചാർജ്

ഡൽഹി: കേന്ദ്ര സർക്കാരിൻറെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ അഞ്ഞൂറോളം കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ‘ഡല്‍ഹി ചലോ മാർച്ചിൽ’ സംഘർഷം. ബാരിക്കേഡുകൾ തകർക്കാൻ കർഷകർ ശ്രമിച്ചതോടെ സ്ഥലം സംഘർഷഭരിതമായി. പൊലീസുകാർക്ക് നേരെ കല്ലേറ് ഉണ്ടായതോടെ കർഷകർക്ക് നേരെ ലാത്തി ചാർജ് നടത്തി പൊലീസ്.

ജലപീരങ്കിയും കണ്ണീര്‍വാതകവുമടക്കം വിവിധയിടങ്ങില്‍ പൊലീസ് തീര്‍ത്ത പ്രതിബന്ധങ്ങള്‍ മറികടന്നാണ് കര്‍ഷക പ്രതിഷേധം ഡല്‍ഹിയിലേക്കെത്തുന്നത്. ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലാണ് പ്രതിഷേധം സംഘർഷമായി മാറിയത്. വിലക്ക് ഭേദിച്ച് മുന്നോട്ട് പോകാൻ കർഷകർ ശ്രമിച്ചതോടെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്.

കൂടുതൽ കർഷകർ അതിർത്തിയിലേക്ക് പ്രവേശിക്കുകയാണ്. പൊലീസിനെ കൂടാതെ സിആര്‍പിഎഫ് അടക്കമുള്ള അര്‍ദ്ധ സൈനിക വിഭാഗങ്ങളെയും ഹരിയാന-ഡല്‍ഹി അതിര്‍ത്തികളില്‍ വിന്യസിച്ചിട്ടുണ്ട്. ശംഭു അതിര്‍ത്തിയില്‍ തടഞ്ഞ പൊലീസുകാരും സമരക്കാരുമാണ് ഏറ്റുമുട്ടിയത്. അതിര്‍ത്തിയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉണ്ട്. ആയിരത്തിലേറെ കര്‍ഷക നേതാക്കളെ ഇതിനോടകം കസ്റ്റഡിയിലെടുത്തു. ഉത്തരേന്ത്യയില്‍ പലയിടത്തും സ്ഥിതി സംഘര്‍ഷാത്മകമാണ്.

Share this story