മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സാജിദ് മിറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 37 കോടി രൂപ

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സാജിദ് മിറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 37 കോടി രൂപ

മുംബൈ ഭീകരാക്രമണത്തിന്റെ മൂഖ്യ സൂത്രധാരനായ സാജിദ് മിറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം ഡോളർ(37 കോടി രൂപ) ഇനാം പ്രഖ്യാപിച്ച് അമേരിക്ക. ഭീകരാക്രമണം നടന്ന് 12 വർഷം കഴിയുമ്പോഴാണ് അമേരിക്ക സാജിദ് മിറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഇനാം പ്രഖ്യാപിച്ചത്.

ലഷ്‌കറെ ത്വയിബ തീവ്രവാദിയാണ് സാജിദ് മിർ. ഇയാളെ ഏതെങ്കിലും രാജ്യത്ത് അറസ്റ്റിലാകുകയോ, ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതിനുള്ള വിവരങ്ങൾക്ക് അഞ്ച് ലക്ഷം ഡോളർ വരെ വാഗ്ദാനം ചെയ്യുന്നതായി യുഎസ് റിവാർഡ് ജസ്റ്റിസ് പ്രോഗ്രാം പ്രസ്താവനയിൽ അറിയിച്ചു

2008 നവംബർ 26ന് നടന്ന ഭീകരാക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടിരുന്നു. താജ്മഹൽ ഹോട്ടൽ, ഒബ്‌റോയി ഹോട്ടൽ, മുംബൈ സി എസ് ടി എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. അക്രമികളായ ഒമ്പത് പേരെ പോലീസ് കൊലപ്പെടുത്തുകയും പിടികൂടിയ അജ്മൽ കസബിനെ വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.

Share this story