24 മണിക്കൂറിനിടെ രാജ്യത്ത് 41,810 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 496 മരണം

24 മണിക്കൂറിനിടെ രാജ്യത്ത് 41,810 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 496 മരണം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,810 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 93,92,919 ആയി ഉയർന്നു

496 പേർ ഇന്നലെ മരിച്ചു. ആകെ മരണസംഖ്യ 1,36,696 ആയി. 88,02,267 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 4,53,956 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ മാത്രം 42,298 പേരാണ് രോഗമുക്തരായത്.

കൊവിഡ് വാക്‌സിൻ വിതരണം രാജ്യത്ത് ജനുവരിയോടെ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യമന്ത്രാലയം. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ മൂന്ന് മരുന്ന് നിർമാണ കമ്പനികളിൽ നേരിട്ടെത്തി വാക്‌സിൻ നിർമാണം വിലയിരുത്തിയിരുന്നു.

ഇന്ത്യക്കാർക്ക് ആദ്യം വാക്‌സിൻ നൽകുമെന്നാണ് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരിക്കുന്നത്. 18നും 65നും ഇടയിൽ പ്രായമുള്ളവർക്കാകും ആദ്യം വാക്‌സിൻ നൽകുക. ആദ്യഘട്ടത്തിൽ കുട്ടികൾക്കും പ്രായമേറിയവർക്കും ക്ലിനിക്കൽ ട്രയൽ നടത്തില്ല

Share this story