കൊവിഡ് വാക്‌സിൻ ആദ്യം ഇന്ത്യക്കാർക്ക്; കുട്ടികൾക്കും പ്രായമായവർക്കും ആദ്യഘട്ടത്തിൽ നൽകില്ലെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട്

കൊവിഡ് വാക്‌സിൻ ആദ്യം ഇന്ത്യക്കാർക്ക്; കുട്ടികൾക്കും പ്രായമായവർക്കും ആദ്യഘട്ടത്തിൽ നൽകില്ലെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട്

കൊവിഡ് വാക്‌സിൻ ആദ്യം ഇന്ത്യക്കാർക്ക് ലഭ്യമാക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി. പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തി വാക്‌സിൻ നിർമാണ പുരോഗതി വിലയിരുത്തിയതിന് പിന്നാലെയാണ് ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ആദാർ പൂനാവല ഇക്കാര്യം പറഞ്ഞത്

ഇന്ത്യയിലായിരിക്കും ആദ്യം വാക്‌സിൻ വിതരണം നടത്തുക. പിന്നീട് മറ്റ് രാജ്യങ്ങളിൽ വിതരണം ചെയ്യും. കൂടിയ തോതിലുള്ള വാക്‌സിൻ നിർമാണത്തിന് വലിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓക്‌സ്‌ഫോർഡിൽ നടക്കുന്ന വാക്‌സിൻ പരീക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയാകും ഇതിന്റെ പുരോഗതിയെന്നും അദ്ദേഹം പറഞ്ഞു

അതേസമയം പ്രായമായവർക്കും കുട്ടികൾക്കും വാക്‌സിൻ നൽകുന്നത് വൈകും. ആദ്യ ഘട്ടത്തിൽ 18നും 65നും ഇടയിൽ പ്രായമുള്ളവർക്കാണ് വാക്‌സിൻ നൽകുക. കുട്ടികൾക്കും പ്രായമേറിയവർക്കും ക്ലിനിക്കൽ ട്രയൽ നടത്തില്ല.

Share this story