കാർഷിക നിയമഭേദഗതി കർഷകരുടെ നന്മക്കെന്ന് പ്രധാനമന്ത്രി; ആഗ്രഹിക്കുന്ന വിലക്ക് ഉത്പന്നങ്ങൾ വിൽക്കാം

കാർഷിക നിയമഭേദഗതി കർഷകരുടെ നന്മക്കെന്ന് പ്രധാനമന്ത്രി; ആഗ്രഹിക്കുന്ന വിലക്ക് ഉത്പന്നങ്ങൾ വിൽക്കാം

കാർഷിക നിയമഭേദഗതി കർഷകരുടെ നന്മക്കുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകർ ശാക്തീകരിക്കപ്പെടുകയാണ്. അവർക്കായി നിരവധി വാതിലുകൾ തുറക്കുന്നു. പുതിയ അവകാശങ്ങൾ അവർക്ക് ലഭിക്കുന്നു. ആഗ്രഹിക്കുന്ന വിലക്ക് ഉത്പനങ്ങൾ വിൽക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു

വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് പുതിയ നിയമം നടപ്പാക്കിയത്. കർഷകർക്ക് അവരുടെ പരാതി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ അറിയിക്കാം. ഉത്പന്നങ്ങൾക്ക് ന്യായവില നിയമം മൂലം ഉറപ്പാക്കുകയാണ്. പുതിയ നിയമത്തെ കുറിച്ച് കർഷകരും മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു

കർഷിക നിയമത്തിനെതിരെ കർഷകർ ഡൽഹി ചലോ മാർച്ച് സംഘടിപ്പിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ന്യായീകരണം. കാർഷിക നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് രാജ്യതലസ്ഥാനത്തേക്ക് കർഷകർ പ്രതിഷേധവുമായി എത്തുന്നത്.

Share this story