കർഷക പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്ന് പറഞ്ഞിട്ടില്ല: അമിത് ഷാ

കർഷക പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്ന് പറഞ്ഞിട്ടില്ല: അമിത് ഷാ

രാജ്യതലസ്ഥാനത്ത് തുടരുന്ന കർഷക പ്രക്ഷോഭം രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാറാണ് ഡൽഹി ചലോ മാർച്ച് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെയുള്ളതാണെന്ന് ആരോപിച്ചത്. ഈ വാദം അമിത് ഷാ തള്ളി

പ്രക്ഷോഭത്തിന് ഖലിസ്ഥാൻ ബന്ധമുണ്ടെന്നും ഖട്ടർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ പ്രതികരിച്ചത്. പ്രക്ഷോഭം സർക്കാർ നിർദേശിക്കുന്ന സ്ഥലത്തേക്ക് മാറ്റണമെന്ന് അമിത് ഷാ കർഷകരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാണെങ്കിൽ തൊട്ടടുത്ത ദിവസം തന്നെ ചർച്ചക്ക് തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു. എന്നാൽ ഈ നിർദേശം കർഷകർ തള്ളി

ഉപാധികളോടെ ചർച്ചക്ക് വിളിക്കുന്നത് നല്ല കാര്യമല്ലെന്നായിരുന്നു ഭാരതീയ കിസാൻ യൂനിയൻ പഞ്ചാബ് അധ്യക്ഷൻ ജഗ്ജിത്ത് സിംഗ് ഇതിനോട് പ്രതികരിച്ചത്. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് കർഷകർ പ്രതിഷേധിക്കുന്നത്.

Share this story