കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 38,772 പുതിയ കേസുകൾ

കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 38,772 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,772 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 94,31,692 ആയി

ദിവസങ്ങൾക്ക് ശേഷമാണ് കൊവിഡ് പ്രതിദിന വർധനവ് നാൽപതിനായിരത്തിൽ താഴെ എത്തുന്നത്. 443 പേർ കൂടി ഇന്നലെ മരിച്ചു. രാജ്യത്തെ കൊവിഡ് മരണനിരക്ക് 1,37,139 ആയി ഉയർന്നു

24 മണിക്കൂറിനിടെ 45,333 പേർ കൂടി രോഗമുക്തി നേടി. 88,47,600 പേരാണ് ഇതിനോടകം കൊവിഡ് മുക്തരായത്. 4,46,952 പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്.

ഇന്നലെ മാത്രം 8.76 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. ഇതിനോടകം 14.03 കോടി സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.

Share this story