കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ എൻഡിഎ വിടുമെന്ന് ലോക് താന്ത്രിക് പാർട്ടി

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ എൻഡിഎ വിടുമെന്ന് ലോക് താന്ത്രിക് പാർട്ടി

കാർഷിക നിയമങ്ങളുടെ പേരിൽ എൻഡിഎ വിടുമെന്ന ഭീഷണിയുമായി രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി. കർഷകരുടെ പ്രതിഷേധത്തിന് ഇടയാക്കിയ പുതിയ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കണമെന്ന് ആർ എൽ പി അധ്യക്ഷനും എംപിയുമായ ഹനുമാൻ ബനിവാൾ ട്വീറ്റ് ചെയ്തു

കർഷകരുടെ എത്രയും വേഗം ചർച്ച നടത്താൻ സർക്കാർ തയ്യാറാകണം. വ്യാഴാഴ്ച ചേരുന്ന മന്ത്രിതല ചർച്ചക്ക് മുമ്പായി കർഷകരുമായി ചർച്ച നടത്തണം. കർഷക സമരത്തോട് രാജ്യമാകെ അനുഭാവം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ നിയമങ്ങൾ ഉടൻ റദ്ദാക്കണമെന്ന് ബനിവാൾ അമിത് ഷായോട് ആവശ്യപ്പെട്ടു

സ്വാമിനാഥൻ കമ്മീഷൻ ശുപാർശകൾ നടപ്പാക്കണം. അധികാരം നൽകുന്നത് കർഷകരും ജവാൻമാരുമാണ്. കർഷകരുടെ പ്രശ്‌നത്തിൽ ശരിയായ തീരുമാനമെടുത്തില്ലെങ്കിൽ എൻഡിഎ ഘടകകക്ഷിയായി തുടരുന്നത് ആലോചിക്കേണ്ടി വരും. കർഷക താത്പര്യമാകും കണക്കിലെടുക്കുകയെന്നും ബനിവാൾ പറഞ്ഞു

നേരത്തെ കാർഷിക നിയമങ്ങളുടെ പേരിൽ ശിരോമണി അകാലിദൾ എൻഡിഎ വിട്ടിരുന്നു. ഹരിയാനയിലെ ബിജെപി സർക്കാരിനെതിരെയും ആർഎൽപി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്.

Share this story