തീരുമാനം ഉടൻ അറിയിക്കുമെന്ന് രജനികാന്ത്; മക്കൾ മൺറം യോഗം അവസാനിച്ചു

തീരുമാനം ഉടൻ അറിയിക്കുമെന്ന് രജനികാന്ത്; മക്കൾ മൺറം യോഗം അവസാനിച്ചു

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച തീരുമാനം ഉടൻ അറിയിക്കുമെന്ന് നടൻ രജനികാന്ത്. രജനി മക്കൾ മൺറം യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുടെ ജില്ലാ സെക്രട്ടറിമാരെ കണ്ടു. അവരുടെ അഭിപ്രായങ്ങൾ കേട്ടു. ഞാനെന്ത് തീരുമാനിച്ചാലും ഒപ്പം നിൽക്കുമെന്ന് അവർ പറഞ്ഞു. എന്റെ തീരുമാനം ഉടൻ അറിയിക്കും എന്നായിരുന്നു രജനിയുടെ വാക്കുകൾ

ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും പാർട്ടി പ്രഖ്യാപനത്തെ കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. അടുത്തിടെ രജനികാന്തിനെ ബിജെപിയിൽ ചേർക്കാൻ അമിത് ഷായുടെ നേതൃത്വത്തിൽ ചരടുവലികൾ നടന്നിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല

Share this story