വാക്‌സിൻ പരീക്ഷണം നിർത്തണെന്ന് ആവശ്യപ്പെട്ട യുവാവിനെതിരെ 100 കോടി രൂപയുടെ മാനനഷ്ട കേസ്

വാക്‌സിൻ പരീക്ഷണം നിർത്തണെന്ന് ആവശ്യപ്പെട്ട യുവാവിനെതിരെ 100 കോടി രൂപയുടെ മാനനഷ്ട കേസ്

കൊവിഡ് വാക്‌സിൻ പരീക്ഷണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച ചെന്നൈ സ്വദേശിയായ യുവാവിനെതിരെ 100 കോടി രൂപയുടെ മാനനഷ്ട കേസ് ഫയൽ ചെയ്ത് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്. വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് രംഗത്തുവന്നത്.

വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതും മനശാസ്ത്രപരവുമായ പ്രശ്‌നങ്ങളുമുണ്ടായെന്നാണ് 40കാരനായ യുവാവിന്റെ പരാതി. അതിനാൽ വാക്‌സിൻ നിർമാണം നിർത്തിവെക്കണമെന്നും നഷ്ടപരിഹാരം വേണമെന്നും ഇയാൾ ആവശ്യമുയർത്തിയിരുന്നു.

യുവാവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതികരിക്കുന്നു. പരാതിക്കാരന്റെ ആരോഗ്യാവസ്ഥയിൽ ആശങ്കയുണ്ട്. അതിന് കൊവിഡ് വാക്‌സിൻ പരീക്ഷണവുമായി ബന്ധമില്ലെന്നും സെറം പ്രതികരിച്ചു. പരാതി വ്യാജമാണെന്നും സെറം ആരോപിച്ചു.

Share this story